ഗൃഹനാഥൻ വീടിൻ്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ.

By : ടി.വി.എം അലി 

തിരുമിറ്റക്കോട് വരമംഗലത്ത് പരേതരായ കാദർ - ആച്ചുമ്മ ദമ്പതികളുടെ മകൻ മുഹമ്മദാലി (60) ആണ് സ്വന്തം വീടിൻ്റെ ടെറസിനു മുകളിൽ അബോധാവസ്ഥയിൽ കാണപ്പെട്ടത്. ചൂട് കാലമായതിനാൽ ടെറസിനു മുകളിലാണ് കട്ടിലും കിടക്കയുമിട്ട് ഉറങ്ങുന്നത്. 

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ഉറങ്ങാൻ പോയത്. കാലത്ത് ഉണർന്നെണീക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്ന് നോക്കുമ്പോൾ കിടക്കയിൽ അബോധാവസ്ഥയിലാണ് കാണപ്പെട്ടത്.

ഉടൻ തന്നെ സഹോദരങ്ങളും അയൽവാസികളും ചേർന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൂക്കിനരികിലും കണ്ണിന് താഴേയുമായി ചെറിയ പാടുകൾ കണ്ടതിനാൽ അസ്വാഭാവിക മരണമെന്ന നിലയിൽ ചാലിശേരി പോലീസ് ഇൻക്വിസ്റ്റ് നടത്തി. മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ തിരുമിറ്റക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടത്തും.

ഭാര്യ: ആമിന.മക്കൾ: ഷംനാസ്, ഷിയാസ്, ഷെമീറ.മരുമക്കൾ: ഷെമീറ, സാബിറ, അഷറഫ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം