ഫാസ്‌ടാഗിൽ പണമില്ല; എന്‍എച്ച് 66ല്‍ നിന്ന് വണ്‍വേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആര്‍ടിസി


കോഴിക്കോടൻ കിച്ചൺസിൻ്റെ സമീപത്തുള്ള എക്സിറ്റിൽ വച്ച് ബസ് സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് പോകാൻ 445 രൂപയാണ് കെഎസ്ആർടിസിക്ക് ഫാസ്റ്റാഗിൽ ഈടാക്കുന്നത്. യുപിഐ വഴി അടക്കുകയാണെങ്കിൽ 556.25 രൂപ നൽകേണ്ടി വരും. ഈ പണം ബസ് ഡ്രൈവറുടെയോ കണ്ടക്ടറുടേയോ കൈയിൽ നിന്ന് എടുത്ത് കൊടുത്താൽ ആ തുക ഇവർക്ക് കെഎസ്ആർടിസിയിൽ നിന്നും ലഭിക്കുകയില്ല. ഇതൊക്കെ ഒഴിവാക്കാനായിരുന്നു കെഎസ്ആർടിസിയുടെ നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം