കാർഷിക സംസ്കാര സന്ദേശവുമായി എസ് വൈ എസ് 'വാഴവെട്ടം' പദ്ധതി തൃത്താലയിൽ തുടക്കമായി

തൃത്താല | 'പച്ചമണ്ണിൻ്റെ ഗന്ധമറിയുക, പച്ച മനുഷ്യൻ്റെ രാഷ്ട്രീയം പറയുക' എന്ന തലവാചകത്തിൽ എസ് വൈ എസ് ആചരിക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 'വാഴവെട്ടം' എന്ന തനത് പദ്ധതിക്ക് തുടക്കമായി. 

35 സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് കൃഷി ചെയ്യുന്നതിനുള്ള വാഴക്കന്നുകൾ കൂറ്റനാട് സ്വലാഹിയ മദ്രസയിൽ വെച്ച് നടന്ന സംഗമത്തിൽ സോൺ ദഅവ പ്രസിഡന്റ്‌ സയ്യിദ് കമാൽ തങ്ങൾ വിതരണം നൽകി ഉദ്ഘാടനം നിർവഹിച്ചു.ഇതിൻ്റെ തുടർച്ചയായി 6 സർക്കിളുകളിലും 58 യൂണിറ്റുകളിലും വിതരണം നടക്കും. കൃഷി സമഗ്ര പരിശീലനവും ഇതിനോടകം പൂർത്തിയാവും.  

 ഇതേ കാലയളവിൽ സർക്കിൾ തലങ്ങളിൽ നടക്കുന്ന സംഘകൃഷിയും യൂണിറ്റുകളിൽ നടക്കുന്ന അടുക്കളത്തോട്ടവും കൂടി യാഥാർത്ഥ്യമാകുന്നതോടെ സുന്നി യുവജന പ്രസ്ഥാനം വഴി കാർഷിക രംഗത്ത് വിപ്ലവകരമായ വൻ മുന്നേറ്റം തന്നെയാണ് സാധ്യമാക്കുകയെന്ന് ഇതു സംബന്ധമായി ചേർന്ന എസ് വൈ എസ് സോൺ കാബിനറ്റ് യോഗം വിലയിരുത്തി.

സംഗമത്തിൽ ഹാഫിള് സഈദ് അഹ്സനി ആദ്യക്ഷദ വഹിച്ചു. റിയാസ് കൊള്ളനൂർ,സയ്യിദ് കമാൽ തങ്ങൾ, സുബൈർ ബാഖവി, ശബീർ, ഹക്കീം സഖാഫി, സാബിർ സഖാഫി, ഹാശിം സഖാഫി,സൈനുദ്ധീൻ, നവാസ്, നിബ്രാസ് അൽഹസനി എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം