പരുതൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വൃദ്ധർക്ക് കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏപിഎം സക്കറിയ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷിതദാസ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി ഹസ്സൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഹീദാ ജലീൽ, വാർഡ് മെമ്പർമാരായ രജനി ചന്ദ്രൻ, അനിത രാമചന്ദ്രൻ. ശിവശങ്കരൻ, എംപി ഉമ്മർ, ഐസിടി എസ് സൂപ്പർവൈസർ റീന, അംഗൻവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.