ചങ്ങരംകുളം:ചിയ്യാനൂർ പാടത്ത് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഒരാഴ് മുമ്പ് കപ്പൂർ കൊഴിക്കര യിൽ നിന്ന് കാണാതായ 48 വയസുള്ള പുവത്ത് പറമ്പിൽ കരീമിനെയാണ് മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്ച വൈകിട്ട് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്.
മൃതദേഹം അഴുകിയ നിലയിൽ ആയതിനാൽ തിരിച്ചറിഞ്ഞിരുന്നില്ല.തുടർന്ന് ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. മൃതദേഹം ബുധനാഴ്ച കാലത്ത് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.
Tags
പ്രാദേശികം